Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Construction Of Roads

Kasaragod

​പോ​യ വ​ർ​ഷ​ം വരെയുള്ള മു​ഴു​വ​ന്‍ റോ​ഡു​ക​ളുടെയും നിർമ്മാണം പൂ​ര്‍​ത്തി​യാ​യി

കാ​സ​ര്‍​ഗോ​ഡ്: ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്മെ​ന്‍റ് കോ​ഡി​നേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗം ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​താ​യി വി​ല​യി​രു​ത്തി. നൂ​റു തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ സാ​ധി​ച്ച​തി​ല്‍ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ യോ​ഗ​ത്തി​ല്‍ അ​ഭി​ന​ന്ദി​ച്ചു. കേ​ന്ദ്ര പ​ദ്ധ​തി​ക​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന ധ​ന​സ​ഹാ​യ​ത്തോ​ടെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും വി​വി​ധ ത​ല​ങ്ങ​ളി​ല്‍ നി​ന്ന് ഏ​കോ​പ​നം ചെ​യ്യു​ന്ന​തി​നു​മാ​യാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക്ക് യോ​ജ​ന​യി​ല്‍ പെ​ടു​ത്തി​യു​ള്ള റോ​ഡ് നി​ര്‍​മാ​ണം കൂ​ടു​ത​ല്‍ പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ്ദം ഉ​ള്ള​താ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ഗ്രാം ​സ​ഡ​ക്ക് യോ​ജ​ന​യി​ല്‍ പെ​ടു​ത്തി ക​ഴി​ഞ്ഞ​വ​ര്‍​ഷം വ​രെ​യു​ള്ള എ​ല്ലാ റോ​ഡു​ക​ളും പൂ​ര്‍​ത്തി​യാ​യി. ഒ​രു റോ​ഡി​ല്‍ മാ​ത്രം നെ​യിം ബോ​ര്‍​ഡു​ക​ള്‍ വെ​ക്കാ​നു​ണ്ട്. ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ 36 കേ​ന്ദ്ര​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍​ക്ക് പ​ണം അ​നു​വ​ദി​ക്കും.

നാ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ അ​സി​സ്റ്റ​ന്‍റ് സ്‌​കീ​മി​ല്‍ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി, വ​യോ​ജ​ന പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ 1,94,288 പേ​ര്‍ പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്. സ​ന്‍​സ​ദ് ആ​ദ​ര്‍​ശ് ഗ്രാ​മ യോ​ജ​ന പ്ര​കാ​രം അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം ആ​വ​ശ്യ​മു​ള്ള ഗ്രാ​മം ദ​ത്തെ​ടു​ക്കേ​ണ്ട​തു​ള്ള​തി​നാ​ല്‍ അ​ത്ത​രം ഗ്രാ​മ​ങ്ങ​ള്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ചൂ​ണ്ടി​ക്കാ​ണി​ക്കാ​ന്‍ എം​പി നി​ര്‍​ദേ​ശം ന​ല്‍​കി. അ​മൃ​ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. 38 സ്‌​കൂ​ളു​ക​ള്‍​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ന​ല്‍​കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ന്ത്ര​ണ്ടി​ന പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ല്‍ 62 പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളും ശു​ചി​മു​റി​ക​ളും നി​ര്‍​മ്മി​ക്കു​ന്ന​തി​നു​ള്ള ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യി​ല്‍ 51 എ​ണ്ണം പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ച്ചു.

ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ബി.​എം. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​ല്‍​എ​സ്ജി​ഡി പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ ടി.​ടി.​സു​രേ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും അ​സി.​സെ​റി​ക​ള്‍​ച്ച​ര്‍ ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് മ​ദ​നി ന​ന്ദി​യും പ​റ​ഞ്ഞു.

 

Latest News

Corehub Up